റോം: വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ഫാഷൻ ഡിസൈനറാണ് അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ ജോർജിയ അർമാനി. അർമാനി ഗ്രൂപ്പാണ് മരണ വാർത്ത ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്.
അങ്ങേയറ്റം ദു:ഖത്തോടെ അർമാനി ഗ്രൂപ്പ് അതിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോർജിയോ അർമാനിയുടെ വിയോഗം അറിയിക്കുന്നു. ഭൗതികശരീരം സെപ്തംബർ ആറ്, ഏഴ് തീയതികളിൽ മിലാനിൽ പൊതുദർശനത്തിന് വെക്കുമെന്നും, തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നും അർമാനി ഗ്രൂപ്പ് അറിയിച്ചു.
കിങ് ജോർജിയോ എന്നറിയപ്പെടുന്ന അർമാനി റെഡി മെയ്ഡ് വസ്ത്രങ്ങൾ, ഷൂസുകൾ, വാച്ചുകൾ, ആഭരണങ്ങൾ, മറ്റ് ഫാഷൻ സാധനങ്ങൾ, കണ്ണടകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഹോം ഇന്റീരിയറുകൾ തുടങ്ങിയ വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |