തിരുവനന്തപുരം: കവിയും എഴുത്തുകാരനുമായിരുന്ന യു.ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തിരുവനന്തപുരം തൈയ്ക്കാട് ശാന്തികവാടത്തിൽ നടക്കും. വസതിയായ നാലാഞ്ചിറ ഓക്‌ഡെയിൽ നീലാംബരി അപ്പാർട്ട്‌മെന്റ് 2ഡിയിൽ രാവിലെ ഏഴുമുതൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ജയചന്ദ്രൻ മരിച്ചത്. ആഫ്രിക്കയിലായിരുന്ന മകൾ നാട്ടിലെത്തുന്നത് വരെ മൃതദേഹം പട്ടം എസ്.യു.ടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |