ശിവഗിരി: ലോകം വിശ്വഗുരുവിലേക്കെന്ന പ്രതീതിയോടെയാണ് ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുന്നത് . വിശ്വമാകെ ഗുരുദേവ ദർശനം പകർന്ന് നൽകുന്നതിൽ ചരിത്ര പ്രാധാന്യമേറിയ നിരവധി പരിപാടികൾ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്നു.
വർത്തമാന കാലത്ത് ഗുരുദേവനിലേക്കും ഗുരു ദർശനത്തിലേക്കും ലോകം ഏറെ അടുത്ത് കഴിഞ്ഞു.ലോക ശ്രദ്ധാകേന്ദ്രമായ വത്തിക്കാനിൽ മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ച ലോക മത പാർലമെന്റ് , ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗാന്ധി-ഗുരുദേവ സമാഗമ ശതാബ്‌ദി സമ്മേളനം,മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത ലണ്ടനിലെ ശ്രീനാരായണഗുരു ഹാർമണി, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ നടന്ന പരിപാടികൾ എന്നിവ ലോക ശ്രദ്ധ നേടി.ഒക്ടോബർ 14 ന് ഓസ്‌ട്രേലിയൻ പാർലമെന്റിലെ ക്വീൻ എലിസബത്ത് ഹാളിൽ നടക്കുന്ന സമ്മേളനം
ഇതിന്റെ തുടർച്ചയാണ്. .
ഗുരുദേവൻ രചിച്ച സർവ്വമത പ്രാർത്ഥന ദൈവദശകം 104 ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്ത് ലണ്ടൻ ഓസ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്ക് കൈമാറിയത് ചരിത്ര സംഭവമായി
. 27-ൽപരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. അറബ് രാജ്യങ്ങൾ ഉൾപ്പെടെ 14-ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ശിവഗിരിയിൽ നടന്ന ആഗോള പ്രവാസി സംഗമം ,ഗാന്ധി-ഗുരുദേവ സമാഗമ ശതാബ്‌ദിയുടെ ഭാഗമായി ശിവഗിരിയിൽ തുഷാർ ഗാന്ധി പങ്കെടുത്ത സമ്മേളനം എന്നിവ ഏറെ വാർത്താ പ്രാധാന്യം നേടി.
17 1-മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാകയും കൊടിക്കയറും മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്രയായി ഇന്നലെ മഹാസമാധിയിൽ എത്തിച്ചു.ഇന്ന് പുലർച്ചെ മുതൽ പർണ്ണശാല,ശാരദാമഠം, മഹാസമാധി എന്നിവിടങ്ങളിൽ വിശേഷാൽ ആരാധന ഉണ്ടായിരിക്കും. ബോധനന്ദ സ്വാമി സമാധി ദിനം വരെ നീണ്ടുനിൽക്കുന്ന ജപയജ്ഞത്തിന് ഇന്ന് രാവിലെ 7.30ന് ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ദീപം തെളിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |