കണ്ണൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓണ സദ്യ കഴിച്ചതിനെ വിമർശിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന് വി.ഡി.സതീശൻ സദ്യ കഴിച്ചത്.
താനാണെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് കെ.സുധാകരൻ മാദ്ധ്യമങ്ങളോട്
പറഞ്ഞു.മനുഷ്യത്വമുള്ള ഏതെങ്കിലും ഒരുദ്യോഗസ്ഥൻ മറ്റൊരു മനുഷ്യനോട് ഇങ്ങനെ ചെയ്യുമോ. സാധാരണക്കാരായ ആളുകളെ ഒരു ചെറിയ ക്രിമിനൽ കുറ്റത്തിന്റെ പേരിൽ ഇതു പോലെ മർദ്ദിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.മർദ്ദനമേറ്റ ആളുടെ പേരിൽ കേസില്ല .പിന്നെ എന്തിനാണ് അയാളെ മർദ്ദിച്ചത് .പാർട്ടി ഏറ്റവും ഗൗരവത്തിലെടുത്ത പൊലീസ് അതിക്രമ കേസാണ് സുജിത്തിന്റേത്. ഇതു വരെ ഇങ്ങനെ ഒരനുഭവം തങ്ങൾക്കുണ്ടായിട്ടില്ല.സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |