
തിരുവനന്തപുരം: സ്‌കൂളുടെ വിനോദയാത്രാ അഡ്‌ജസ്റ്റ്‌മെന്റുകൾ തടയാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി). 2023ലെ വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ രാത്രിയുള്ള വിനോദയാത്രയ്ക്ക് വിലക്കുണ്ട്. നിരക്ക് കുറയ്ക്കുന്നതിനായി ചില ടൂർ ഓപ്പറേറ്റർമാർ രാത്രിയാത്ര തിരഞ്ഞെടുക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എംവിഡി.
വിദ്യാർത്ഥികളുമായി വിനോദയാത്ര പോകുന്ന വാഹനങ്ങൾ ഓരോ യാത്രയ്ക്ക് മുൻപും പരിശോധിക്കണമെന്നായിരുന്നു മുൻപ് വ്യവസ്ഥ. എന്നാൽ ബസുടമകളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇത് മാസത്തിൽ ഒന്നാക്കി. വാഹനം പരിശോധിക്കാതെയും സർട്ടിഫിക്കറ്റ് നൽകുന്ന രീതി ചില ഓഫീസുകൾക്കുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് നിശ്ചിക തുക നൽകും. ഇളവുനൽകുന്ന ഓഫീസുകളിൽ മാത്രം വാഹന ഉടമകൾ പരിശോധനയ്ക്കായി ബസ് എത്തിക്കുന്ന രീതിയുമുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് ഒരാഴ്‌ച മുൻപെങ്കിലും ആർടിഒയെ അറിയിക്കണമെന്നാണ് എംവിഡി നൽകുന്ന നിർദേശം. എംവിഡിയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിനോദയാത്രാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉത്തരവാദിത്വം സ്‌കൂൾ, കോളേജ് പ്രിൻസിപ്പൽമാർക്കാകും. ആർടിഒയെ മുൻകൂടി അറിയിക്കാതെ യാത്രകൾ സംഘടിപ്പിക്കുന്നില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പൽമാരും ഉറപ്പാക്കണമെന്നും എംവിഡി നിർദേശിച്ചു.
വിനോദയാത്രയ്ക്ക് പോകുന്ന ബസുകളിൽ മിക്കതിലും എമർജൻസി വാതിലും തീപിടിത്തം തടയാനുള്ള സംവിധാനങ്ങളുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌പീക്കർ, അലങ്കാല ലൈറ്റുകൾ തുടങ്ങിയവ അനധികൃതമായി ബസുകളിൽ ഘടിപ്പിക്കുന്നുണ്ട്. ഈ തീപിടിത്തതിന് കാരണമാകുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |