തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവാണ് കേരളത്തിന്റേത്. സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അഭിമാനം. സന്തോഷം.
കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു .
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്.
ദേശീയ ശരാശരി 25 ആണ്.
അമേരിക്കന്‍ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്.
അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാള്‍ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടത് .
രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കില്‍ വലിയ അന്തരമുണ്ട് . രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19 തുമാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .എന്നാല്‍ കേരളത്തില്‍ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ നിരക്കില്‍ ഗ്രാമ നഗര വ്യത്യാസമില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങള്‍ (ഹെല്‍ത്ത് കെയര്‍ ആക്‌സിസിബിലിറ്റി ) ജനങ്ങള്‍ക്ക് പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത് .
ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നതിനും അക്ഷീണം പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |