ഈ കാലഘട്ടത്തിൽ യുവാക്കൾ മുതൽ കുട്ടികൾ വരെ നേരിടുന്ന പ്രധാന പ്രശ്നമാണ് അകാല നര. എത്രതന്നെ മുടി സൂക്ഷിച്ചാലും ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്. ഇതിനായി പാർലറിൽ പോയി അമിതമായി പണം ചെലവാക്കുന്നവരാണ് കൂടുതൽ. ചിലർ കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. എപ്പോഴും പ്രകൃതിദത്ത രീതിയാണ് മുടിക്ക് നല്ലത്. അത്തരത്തിൽ വെളുത്ത മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഡെെ പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
നാലോ അഞ്ചോ വെറ്റില ചെറിയ കഷ്‌ണങ്ങളാക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം. ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ഹെന്നപ്പൊടിയെടുക്കാം. അതിലേക്ക് കുറച്ച് തേയില വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കാം. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. അവ രണ്ടു ഒരുമിച്ച് ചേർത്തിളക്കാം. ശേഷം ഇതിലേക്ക് അരച്ചെടുത്ത വെറ്റില നീര് ഒഴിച്ച് നന്നായി ഇളക്കുക. ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ മിശ്രിതം ഒഴിച്ച് അടച്ച് വയ്ക്കാം. എട്ട് മണിക്കൂർ ഇത് മാറ്റിവയ്ക്കണം. ശേഷം ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ ഇത് പുരട്ടി 30 മിനിട്ടിന് അങ്ങനെ തന്നെ വയ്ക്കുക. ഇനി തണുത്ത വെള്ളത്തിൽ മുടി കഴുകാം. ഷാംപൂ ഉപയോഗിക്കാതെ വേണം മുടി കഴുക്കാൻ. വേണമെങ്കിൽ താളി ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |