ന്യൂഡൽഹി: ഭർതൃകുടുംബം ക്രൂരമായി മർദിച്ചെന്ന് ഉത്തർപ്രദേശിലെ ഫറുഖാബാദ് ബിജെപി എം പി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭർതൃപിതാവ് സിംഗ്, ഭർതൃസഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവർ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റാണി അവന്തിഭായ് നഗറിലാണ് സംഭവം നടന്നത്.
താൻ കുളിക്കുന്നതിനിടെ ഭർതൃപിതാവും ഭർതൃസഹോദരന്മാരും രഹസ്യമായി വീഡിയോ എടുത്തെന്നും യുവതി ആരോപിക്കുന്നു. കൂടാതെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വടികൊണ്ട് അടിച്ചതായും പരാതിയിൽ പറയുന്നു. 'വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. രണ്ട് പെൺകുട്ടികളായതിനാൽ ഭർതൃവീട്ടുകാർ വർഷങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്റെ മകളെയും തല്ലാറുണ്ട്'- റീന പരാതിയിൽ പറയുന്നു.
The Sister of Farukabad BJP MP Mukesh Rajput who lives in Kasganj,has accused her in-laws of Assault. A written complaint has been filed by the woman in this matter. pic.twitter.com/EgiIicde6G
— Journalist Shaloni Singh (@Shaloni2770) September 8, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |