കോഴിക്കോട്: കുന്ദമംഗലത്ത് സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ രണ്ടു യുവതികൾ അടക്കം മൂന്നുപേർ പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ അൻസിന ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പരാതിക്കാരനെ നഗ്നനാക്കി ചിത്രങ്ങളെടുക്കുകയും, പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രൂപ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തു.
യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെ മാനാഞ്ചിറ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |