ചേർത്തല: വീട്ടിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 19 ലിറ്റർ മദ്യവും 7390 രൂപയും പിടിച്ചെടുത്തു. മദ്യ വിറ്റയാൾക്കെതിരെ കേസെടുത്തു.നഗരസഭ 22ാം വാർഡിൽ കണ്ണോത്ത് വെളി പിതാംബരന്റെ വീട്ടിൽ നിന്നാണ് 500 മില്ലിയുള്ള 38 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യവും പണവുമാണ് കണ്ടെടുത്തത്. ഇയാളുടെ മകൻ പ്രബിത്തിനെ പ്രതിയാക്കി കേസെടുത്തു. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഇയാളെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്‌പെക്ടർ പി.എം.സുമേഷ്,അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിനേഷ്, ഉദ്യോഗസ്ഥരായ ബെന്നി വർഗീസ്,നൗഫൽ,രശ്മി,പ്രവീൺ,ഉമേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |