കൊച്ചി: കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് നടപ്പാക്കുന്ന ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച് (INSPIRE) ഫാക്കൽറ്റി ഫെല്ലോഷിപ്പിന് 14വരെ അപേക്ഷിക്കാം. സയൻസ്, അപ്ലൈഡ് സയൻസ് മേഖലകളിൽ സ്വതന്ത്ര ഗവേഷണം ചെയ്യുന്നവർക്കുള്ള ഫെല്ലോഷിപ്പാണിത്. എൻജിനിയറിംഗ്, മെഡിസിൻ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് ഗവേഷണം.
യോഗ്യത
സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിംഗ്, മെഡിസിൻ, ഫാർമസി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് അനുബന്ധ വിഷയങ്ങളിൽ അംഗീകൃത സർവകലാശാലയിൽനിന്ന് പി.എച്ച്ഡി ബിരുദം. പി.എച്ച്ഡി തിസീസ് സമർപ്പിച്ച് ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഗവേഷണ ലേഖനങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കണം. പ്ലസ് ടു മുതൽ എല്ലാ പ്രോഗ്രാമുകൾക്കും കുറഞ്ഞത് 60% മാർക്ക് വേണം.
ട്രാൻസ്‌ലേഷണൽ റിസർച്ച് ഇൻ സയൻസ് & ടെക്നോളജി വിഷയത്തിൽ അപേക്ഷിക്കുന്നവർക്ക് ഒരു പേറ്റന്റ് എങ്കിലും അവരുടെ പേരിലുണ്ടായിരിക്കണം. റഗുലർ/ കരാർ ജോലിയുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ജോലി രാജിവയ്ക്കണം. ജെ.ഇ.ഇ, നീറ്റ് റാങ്ക് ജേതാക്കൾ, പ്ലസ് ടു-ബിരുദ- ബിരുദാനന്തര ബിരുദ ആദ്യ റാങ്കുകാർ എന്നിവർക്ക് മുൻഗണനയുണ്ട്.
ഫെല്ലോഷിപ്പ്
5വർഷമാണ് ഫെല്ലോഷിപ്പ് കാലാവധി. 125000 രൂപയാണ് പ്രതിമാസ ഫെല്ലോഷിപ്. വാർഷിക ഇൻക്രിമെന്റായി 2000 രൂപയും റിസർച്ച് ഗ്രാന്റായി പ്രതിവർഷം 7ലക്ഷം രൂപ വീതവും ലഭിക്കും. പ്രായം 32. വനിതകൾക്കും എസ്.സി/ എസ്.ടി വിഭാഗക്കാർക്കും 37വയസു വരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് 42 ആണ് ഉയർന്ന പ്രായ പരിധി. വെബ്സൈറ്റ്: www.online-inspire.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |