ചേർത്തല: ബാലസാഹിത്യകാരൻ ഉല്ലല ബാബു പ്രഥമ സ്മൃതി പുരസ്ക്കാരത്തിന് ബാലനോവൽ,ബാലകഥാസമാഹാരങ്ങൾ എന്നിവ ക്ഷണിക്കുന്നു. 2022,2023,2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ കൃതികളുടെ മൂന്നു പ്രതികൾ വീതം ഒക്ടോബർ 10ന് മുമ്പായി ലഭിച്ചിരിക്കണം.10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ഉല്ലല ബാബുവിന്റെ ഒന്നാം ചരമവാർഷികദിനമായ നവംബർ 29 ന് ചേർത്തലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യും.കൃതികൾ അയക്കേണ്ട വിലാസം പുരസ്ക്കാര സമിതി കൺവീനർ,എം.ഡി.വിശ്വംഭരൻ,മാളിയേക്കൽ,വാരനാട് പി.ഒ,ചേർത്തല.688539.ഫോൺ:9446142131.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |