ദുബായ്: ഇന്റർനെറ്റ് കേബിൾ മുറിഞ്ഞ ചെങ്കടലിൽ അറ്റകുറ്റപണി നടക്കുന്നതുകൊണ്ട് ഇന്റർനെറ്റ് സേവനം ആഴ്‌ചകളോളം തടസപ്പെടാം. ആറ് ആഴ്‌ചവരെ ഇത്തരത്തിൽ യുഎഇയിൽ ഇന്റർനെറ്റ് സേവനം തടസപ്പെട്ടേക്കാം എന്നാണ് വിവരം.
ലോകമാകെ ഡാറ്റ കൈമാറ്റം നടക്കുക 95 ശതമാനവും സബ്‌സീ കേബിളിലൂടെയാണ് ഇതിനാണ് ഇപ്പോൾ തടസം നേരിട്ടത്. സമുദ്രത്തിനടിയിലെ ഈ കേബിളുകൾ ആശ്രയിക്കുന്ന രാജ്യങ്ങളിലെല്ലാം പ്രതിസന്ധി ഉണ്ടാകാം. സൗദിയിൽ ജിദ്ദയ്‌ക്ക് സമീപം സീ-മി, വി-4, ഐഎംഇഡബ്ള്‌യൂ കേബിളുകൾ, കുവൈത്തിലെ ഫാൽക്കൺ ജിസിഎക്‌സ് കേബിളുകൾ എന്നിവയാണ് തകർന്നത്.
മിഡിൽ ഈസ്റ്റിന് പുറമേ ഇവ ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കേടുപാടുകൾ തിരിച്ചറിയാൻ ഇനിയും സമയമെടുക്കുമെന്നും വിവരമുണ്ട്. മറ്റൊരു സംവിധാനം ഒരുക്കുംവരെയാകും ഇന്റർനെറ്റ് വേഗത കുറയുക. യൂറോപ്പുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കണക്ഷനും 30 ശതമാനം വേഗം കുറയും. ബിസിനസ് ഡീലുകളിലടക്കം പ്രശ്നം ബാധിക്കും. പകരമായി ഉപഗ്രഹ സംവിധാനം തേടാനും നിർദ്ദേശം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |