തിരുവനന്തപുരം:2025 ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്റിറിനറി/ കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തരം 12ന് ഉച്ചയ്ക്ക് 2മണിക്കുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.
എം.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ എം.ടെക് ട്രാൻസിലേഷണൽ എൻജിനിയറിംഗ് കോഴ്സിൽ 15ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവ. എൻജിനിയറിംഗ് കോളേജിലും രണ്ടാം വർഷം ഐ.ഐ.ടികളിൽ ഇന്റേൺഷിപ്പിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും അവസരമുണ്ട്. വ്യവസായ സ്ഥാപനങ്ങളിലേക്ക് രണ്ടാം വർഷം പ്രോജക്ടുകൾക്കും അവസരം ലഭിക്കും. ഏതെങ്കിലും എൻജിനിയറിംഗ് ബിരുദമുള്ളവർക്ക് പ്രവേശനം നേടാം. വിവരങ്ങൾക്ക്: www.gecbh.ac.in / www.tplc.gecbh.ac.in, ഫോൺ: 7736136161, 9995527866, 9995527865.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |