പറവൂർ: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മേഖലയിലെ മെഗാ ജോബ്ഫെയർ ഇന്ന് കളമശേരി കുസാറ്റ് ക്യാമ്പസിൽ നടക്കും. പത്താം ക്ലാസ് മുതൽ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ യോഗ്യതയുള്ള 18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി, സാങ്കേതിക, വിപണന, ഓട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്, അഡ്വൈർടൈസിംഗ്, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, പ്രമുഖ റീട്ടെയിലേഴ്സ് തുടങ്ങിയ എൺപതോളം ഉദ്യോഗദായകർ പങ്കെടുക്കും. www.privatejobs.employment. Kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലോ 0484 2422452, 9446926836 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |