തിരുവനന്തപുരം: മാലിന്യമുക്ത ചുറ്റുപ്പാടിന്റെ വക്താക്കളാക്കി മാറ്റാൻ വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് എക്കോസെൻസ് 2025മായി സർക്കാർ. തദ്ദേശ പൊതുവിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന സ്‌കോളർഷിപ്പ് അരലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, ഹരിതനൈപുണികൾ വികസിപ്പിക്കുക എന്നിവയാണ് സ്‌കോളർഷിപ്പിന്റെ ലക്ഷ്യം.
തദ്ദേശവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സ്‌കോളർഷിപ്പിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 50, മുനിസിപ്പാലിറ്റിയിൽ 75, കോർറേഷനിൽ 100 വീതം വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ 5മുതൽ 10വരെ ക്ലാസുകളിലെ ആക്ടിവിറ്റി പുസ്തകങ്ങളും പാഠപുസ്തകങ്ങളും ആധാരമാക്കിയാണ് സ്‌കോളർഷിപ്പ്. യു.പി വിഭാഗത്തിൽ ആറ്,ഏഴ് ക്ലാസുകാർക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ എട്ട്,ഒമ്പത് ക്ലാസുകാർക്കും ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പിനവസരം. 1500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സ്‌കോളർഷിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |