പരീക്ഷകൾ മാറ്റി
17 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്), ആഗസ്റ്റ് പരീക്ഷ 2025 സെപ്തംബർ 30ലേക്ക് മാറ്റി.
17 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷ 30 ലേക്ക് മാറ്റി. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 19 മുതൽ നടത്തും.
ഏപ്രിലിൽ നടത്തിയ ബിഎ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ ബേസിക് സയൻസസ് ഫിസിക്സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും ജൂൺ 2025)പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ പെരുമ്പാവൂർ മാർത്തോമ്മ കോളേജ് ഫോർ വിമണിൽ നടക്കും.
രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2023 അഡ്മിഷൻ റഗുലർ,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി,2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ആഗസ്റ്റ് 2025)പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 14 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
ഹാൾ ടിക്കറ്റ്
സെപ്തംബർ 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (2009- 2013 അഡ്മിഷൻ) മേഴ്സി ചാൻസ് ഏപ്രിൽ 2025 പരീക്ഷയുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി നവംബർ 2024 ബി.എസ്.സി സൈബർ സെക്യൂരിറ്റി (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്),ബി.ബി.എ ലോജിസ്റ്റിക്സ് (വാദിഹുദ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് വിളയാങ്കോട്)പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ കെ റീപ്പ് പോർട്ടലിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഏപ്രിൽ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.ഉത്തരക്കടലാസ് പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 24.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |