തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ താപനിലയിൽ നേരിയ വർദ്ധനവ്.ഒന്നു മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിച്ചേക്കും.തിങ്കളാഴ്ച മുതൽ മലയോര മേഖലകളിൽ ഇടവിട്ട മഴ ലഭിക്കും.ഇന്നലെ മലപ്പുറം നിലമ്പൂരാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്.36 ഡിഗ്രി.ഈ മാസത്തെ ആദ്യ ന്യുനമർദ്ദം ബംഗാൾ ഉൾകടലിന് മുകളിൽ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ടു.സെപ്തംബർ 20ന് ശേഷം ബംഗാൾ ഉൾകടലിൽ മറ്റൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മഴ നേരിയ രീതിയിൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |