തിരുവനന്തപുരം:ചിങ്ങവനം-കോട്ടയം പ്രദേശത്ത് ട്രാക്കിൽ പണിനടക്കുന്നതിനാൽ 20ന് ഇതുവഴിയുളള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.ഇതനുസരിച്ച് തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ എക്സ്പ്രസ്,തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്,കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ–മംഗലാപുരം സെൻട്രൽ എക്സ്പ്രസ് സർവ്വീസ് 20ന് ആലപ്പുഴവഴിയായിരിക്കും.കൂടാതെ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 19ന് കോട്ടയത്തും,മധുര–ഗുരുവായൂർ എക്സ്പ്രസ് 20ന് കൊല്ലത്തും നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് 20ന് ചങ്ങനാശ്ശേരിയിലും സർവ്വീസ് അവസാനിപ്പിക്കും.തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20ന് കോട്ടയത്തും,ഗുരുവായൂർ–മധുര എക്സ്പ്രസ് 21ന് കൊല്ലത്തും നിന്നായിരിക്കും പുറപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |