മുംബയ്: കൗതുകമുണർത്തുന്നതും അമ്പരപ്പിക്കുന്നതുമായ ഒട്ടേറെ റീലുകളാണ് ദിനംപ്രതി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. വീഡിയോ ഇട്ട് വൈറലാവുന്നതൊക്കെ നല്ലതാണ്. പക്ഷെ ലൈക്കിനും കമന്റിനും വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതം കൂടി അപകടപ്പെടുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ഗൗരവമാകുന്നത്. ചില ആളുകൾ സ്വന്തം സുരക്ഷയേക്കാൾ റീലുകൾക്ക് പ്രാധാന്യം നൽകുകയാണ് ചെയ്യുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മുംബയിൽ നിന്നും പുറത്തു വരുന്നത്.
ഓടുന്ന ട്രെയിനിൽ നിന്ന് തൂങ്ങി പ്ലാറ്റ്‌ഫോമിലൂടെ കാലുരസിക്കൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന കൗമാരക്കാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊരു കുട്ടി ഇയാൾക്കൊപ്പം നിൽക്കുന്നതും വീഡിയോയിൽ കാണാം. രാഹുൽ കുമാർ യാദവ് എന്ന കൗമാരക്കാരനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ ട്രെയിനിൽ യാത്ര ചെയ്തതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ദൃശ്യങ്ങൾ ഏത് സ്റ്റേഷനിൽ നിന്നാണ് പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരം പ്രവൃത്തികൾ ട്രെയിൻ യാത്രയിൽ പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കാൽ വഴുതിപ്പോയിരുന്നെങ്കിൽ അത് വലിയൊരു അപകടത്തിലേക്ക് നയിച്ചേനെ. ദൃശ്യങ്ങളിലുടനീളം ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന പയ്യൻ ഒരു ഘട്ടത്തിൽ ഒരു സ്ത്രീയുടെ ഫോൺ തട്ടിയെടുക്കാൻ പോലും ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |