തിരുവനന്തപുരം: ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാനും റെയിൽവേയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും യാത്രക്കാർക്കുണ്ടാകുന്ന പരിക്കുകൾക്കും കല്ലെറിയുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും നടപടിയെടുക്കുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു.
ആഗസ്റ്റ് 30ന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവിന് നേരെ അരൂരിനടുത്ത് വെളുത്തുള്ളി ഗേറ്റിൽ വച്ച് കല്ലെറിഞ്ഞ രണ്ടു പേരെ റെയിൽവേ സുരക്ഷാസേന കൈയ്യോടെ പിടി
കൂടി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.ഇതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ്, ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നർക്ക് കുറ്റകൃത്യത്തിന്റെ വ്യാപ്തിയനുസരിച്ച് മൂന്ന് മുതൽ പത്തു വർഷം വരെ തടവു,ശിക്ഷ നൽകാനും നഷ്ടത്തിന് പരിഹാരം നേടാനും നിയമപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്. കണ്ണൂർ എക്സിക്യൂട്ടീവിന്റെ ലോക്കോ പൈലറ്റ് ക്യാബിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ലോക്കോ പൈലറ്റ് ക്യാബിന്റെ ചില്ലുകൾ പൊട്ടിയെങ്കിലും പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയും ഒന്നിലേറെ തവണ കല്ലേറുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |