തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് പി.എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് & ടെക്‌നോളജിയുടെ ഇൻസ്പയർ ഫെല്ലോഷിപ്പിലും ആർ.സി.സിയുടെ ഗവേഷണ പ്രോഗ്രാമിലും ഉൾപ്പെടുത്തിയാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. ആർ.സി.സിയുടെ ഗവേഷണ പ്രോഗ്രാമുകൾ ഓങ്കോളജിയിലും, ഇൻസ്പയർ ഫെലോഷിപ്പ് യുവ ശാസ്ത്രജ്ഞരെയും (ഫാക്കൾട്ടി ഫെലോഷിപ്പ്) ലക്ഷ്യമിട്ടാണ്. ഓങ്കോളജിക് ഇമേജിംഗ്, സർജിക്കൽ ഓങ്കോളജി, അനസ്തീഷ്യ എന്നിവ ആർ.സി.സിയുടെ പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നു. ഗവേഷണ കാലയളവിൽ ഫെലോഷിപ്പ് ലഭിക്കും. ആർ.സി.സി ക്ലിനിക്കൽ ഫെലോഷിപ്പ് പ്രോഗ്രാമിനും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ വ്യക്തമായ റിസർച്ച് പ്രൊപ്പോസൽ തയ്യാറാക്കണം. www.rcctvm.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |