ന്യൂഡൽഹി: നീറ്റ് യു.ജി ആൾ ഇന്ത്യാ ക്വാട്ട രണ്ടാം റൗണ്ട് കൗൺസിലിംഗ് ചോയ്സ് ഫില്ലിംഗ് നാളെ രാവിലെ 8 വരെ എം.സി.സി ദീർഘിപ്പിച്ചു. ചോയ്സ് ലോക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാളെ രാവിലെ 8വരെ നടത്താം. 25ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. മൂന്നാം റൗണ്ട് കൗൺസിലിംഗ് 29 മുതൽ ഒക്ടോബർ 8 വരെ. ഒക്ടോബർ 17ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. വെബ്സൈറ്റ്: mcc.nic.in.
സംസ്ഥാനതല കൗൺസിലിംഗ്
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് സംസ്ഥാനതല രണ്ടാം റൗണ്ട് കൗൺസിലിംഗ് നാളെ മുതൽ 25 വരെ നടക്കും. 30ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. ഒക്ടോബർ 6മുതൽ 17വരെയാണ് മൂന്നാം റൗണ്ട് കൗൺസിലിംഗ്. ഒക്ടോബർ 22ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. സെപ്തംബർ 22ന് മെഡിക്കൽ ക്ലാസുകൾ ആരംഭിക്കുമെന്നും എം.സി.സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |