കൊച്ചി: കേരളത്തിലെ സി.പി.എം എത്രത്തോളം അധ:പതിച്ചെന്ന് തുറന്നു കാട്ടുന്നതാണ് തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ നേതൃത്വത്തിലുള്ളവർ കവർച്ചാ സംഘമാണെന്നാണ് പറഞ്ഞത്. അപ്പോൾ സംസ്ഥാന നേതൃത്വത്തിലുള്ളത് കൊള്ളക്കാരാണെന്നാണ് അതിന്റെ അർത്ഥമെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം ജില്ലാ നേതൃത്വത്തിലിരിക്കുന്നവർ എല്ലാവിധ കളങ്കിത ഏർപ്പാടുകളിലും പങ്കാളികളായി കോടീശ്വരന്മാരായി . ഭരണം സി.പി.എം ജില്ലാ, എരിയാ നേതൃത്വങ്ങൾക്ക് പങ്കു വച്ച് കൊടുത്തു. എല്ലാ വൃത്തികെട്ട ഇടപാടുകളിലും കളങ്കിതമായ ഇടപാടുകളിലും സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തു വന്നത്. കസ്റ്റഡി മർദ്ദന വാർത്തകൾ ഓരോ ദിവസവും പുറത്തു വരുകയാണ്. നേതാക്കളുടെ അഴിമതി പുറത്തു വരുമെന്ന് ഭയപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസിലാക്കി സ്റ്റേഷനിൽ എത്തിച്ച് തല്ലിക്കൊന്നെന്ന് കുടുംബമാണ് ആരോപിച്ചതെന്ന് സതീശൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി പറഞ്ഞതിനപ്പുറം
ഒന്നും പറയാനില്ല: റിയാസ്
തൃശൂർ: തൃശൂരിലെ സി.പി.എം നേതാക്കൾക്കെതിരായി പുറത്തുവന്ന ശബ്ദരേഖയിൽ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാർട്ടിയുടെ അഭിപ്രായമാണ് തനിക്കുമുള്ളത്. പാർട്ടിയിൽ നിന്ന് വേറെയല്ലല്ലോ ഞാൻ, പാർട്ടിയുടെ ഭാഗമല്ലേ എന്നതായിരുന്നു മാദ്ധ്യമങ്ങളോടുള്ള മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |