കൊച്ചി: ഓർഫനേജ് കൺട്രോൾ ബോർഡ് തിരഞ്ഞെടുപ്പ് 17ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനുളള സർക്കാർ തീരുമാനം ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. മതിയായ യാത്രാസൗകര്യം ഇല്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാസർകോട് സ്വദേശി ടി.എം.വിൻസന്റ് അടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്.
നേരത്തേ തൃശൂരിലാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ബോർഡ് ആസ്ഥാനം തിരുവനന്തപുരത്ത് ആയതിനാലാണ് തിരഞ്ഞെടുപ്പ് അവിടെ നടത്താൻ നിശ്ചയിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. ഹർജിക്കാരുടെ വാദത്തിൽ ന്യായമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് 17ന് ആയതിനാൽ വേദിമാറ്റുന്നത് ഉചിതമല്ലെന്ന് കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |