ഷാർജ : എസ്.എൻ.ഡി.പി.യോഗം ഷാർജ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു. എസ്. എൻ.ഡി.പി.യോഗം ഷാർജ യൂണിയൻ പ്രസിഡന്റ് വിജു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജയന്തിയുടെ ഭാഗമായി ശിവബോധാനന്ദ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീ നാരായണ ധർമ്മപ്രബോധനവും ധ്യാനവും നടത്തി. ഷാർജ യൂണിയനിലെ 20 ശാഖകളിൽ നിന്നുമായി 800 അംഗങ്ങളുൾപ്പെടെ 1500ൽ പരംപേർ ഘോഷയാത്രയിൽ പങ്കെടുത്തു. ശ്രീനാരായണഗുരു, കുമാരനാശാൻ, അംബേദ്കർ,മഹാത്മാഗാന്ധി, സഹോദരൻ അയ്യപ്പൻ, അയ്യൻകാളി എന്നിവരുടെ വേഷങ്ങളും കേരളത്തനിമ വിളിച്ചോതുന്ന തെയ്യം, കഥകളി, സരസ്വതി, നൃത്തവേഷങ്ങൾ തുടങ്ങി നിരവധി ഫ്ലോട്ടുകളും ഉണ്ടായിരുന്നു. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, ഫിനാൻസ് കൺവീനർ ജെ.ആർ.സി ബാബു,ഷാർജ യൂണിയൻ സെക്രട്ടറി സിജു മംഗലശ്ശേരി,വൈസ് പ്രസിഡന്റ് കാനൂർ വിജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |