കോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ എലത്തൂർ സ്വദേശി വിജിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന രണ്ടാം പ്രതി തെലുങ്കാനയിൽ പിടിയിൽ. കുന്ദമംഗലം കുരുക്കത്തൂർ കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ഗോശാലികുന്നുമ്മൽ വീട്ടിൽ രഞ്ജിത്ത് (39)നെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്.ഇന്ന് വെെകിട്ടോടെ കോഴിക്കോടെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.ഇതോടെ കേസിലെ മൂന്നു പ്രതികളും പിടിയിലായി. വാഴാത്തി സലരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ,വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |