SignIn
Kerala Kaumudi Online
Sunday, 14 September 2025 2.01 PM IST

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം; പരിവർത്തനത്തിന്റെ ദശകവും മുന്നോട്ടുള്ള പാതയും

Increase Font Size Decrease Font Size Print Page
-rao-inderjit-singh

ന്യൂഡൽഹി: കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കടന്നുപോയത് അസാധാരണമായ ഡിജിറ്റൽ വിപ്ലവത്തിലൂടെയാണ്. ലക്ഷ്യമിട്ടു നടപ്പാക്കിയ സാങ്കേതിക ഇടപെടലുകളുടെ പരമ്പരയായി ആരംഭിച്ചത്, ഇപ്പോൾ ഇന്ത്യയുടെ ഓരോ മേഖലയെയും സ്പർശിക്കുന്ന വലിയ പരിവർത്തനമായി പരിണമിച്ചു. സമ്പദ്‌വ്യവസ്ഥ, ഭരണസംവിധാനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വാണിജ്യം, രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിലെ പോലും കർഷകരുടെയും ചെറുകിട സംരംഭകരുടെയും ജീവിതം എന്നിവയാകെ മാറ്റിമറിക്കപ്പെട്ടു.

ഈ യാത്ര ആകസ്മികമല്ല. ധീരമായ നയരൂപീകരണം, വിവിധ മന്ത്രിമാരുടെ സഹകരണം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള പ്രതിജ്ഞാബദ്ധത എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് ശ്രദ്ധാപൂർവം മുന്നോട്ടു നയിച്ചു. ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയം (MeitY), ധനകാര്യ മന്ത്രാലയം (MoF), കൃഷി മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങൾ വലിയ തോതിലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ, നിതി ആയോഗ് നയരൂപീകരണയന്ത്രമായി പ്രവർത്തിച്ചു. ഏകീകരണം പ്രോത്സാഹിപ്പിച്ചു. ചിന്താശക്തിയെ ഊർജിതമാക്കി. പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന നവീകരണങ്ങളിലേക്കു സംവിധാനത്തെ പരിവർത്തനം ചെയ്തു.

ജൻ ധൻ-ആധാർ-മൊബൈൽ (JAM) സംവിധാനം നിലവിൽ വന്നതു പ്രധാന വഴിത്തിരിവായി. 55 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതോടെ, മുമ്പ് സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ദശലക്ഷക്കണക്കിനുപേർക്ക് അതിവേഗം ബാങ്കിംഗ്, നേരിട്ടുള്ള ആനുകൂല്യകൈമാറ്റം എന്നിവയിലേക്ക് പ്രവേശനം ലഭിച്ചു. ഒഡീഷയിലെ ചെറിയ ഗ്രാമത്തിൽ, ഒറ്റപ്പെട്ടു താമസിക്കുന്ന അമ്മയ്ക്ക്, ഇതാദ്യമായി ഇടനിലക്കാരെ ഒഴിവാക്കി, ക്ഷേമ ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള കഥകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയും ആധാറിന്റെയും മൊബൈലിന്റെയും സഹായത്തോടെയും ആരംഭിച്ച ഈ വമ്പിച്ച സാമ്പത്തിക ഉൾപ്പെടുത്തൽ പ്രസ്ഥാനം തുടർന്നുവന്ന ഫിൻടെക് വിസ്ഫോടനത്തിനും വഴിതെളിച്ചു.

റിസർവ് ബാങ്ക് മാർഗനിർദേശപ്രകാരം നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഏകീകൃത പണമിടപാടു സംവിധാനം (UPI) ഇന്ത്യക്കാരുടെ പണമിടപാട് രീതിയിൽ വിപ്ലവം സൃഷ്ടിച്ചു. സുഹൃത്തിന് പണം അയക്കാനുള്ള നൂതനമാർഗമായി ആരംഭിച്ചത്, അതിവേഗം ചെറുകിട കച്ചവടങ്ങളുടെയും പച്ചക്കറി വിൽപനക്കാരുടെയും ഗിഗ് തൊഴിലാളികളുടെയും ജീവനാഡിയായി മാറി. ഇന്ന്, ഇന്ത്യ ഓരോ മാസവും 17 ശതകോടിയിലധികം യുപിഐ ഇടപാടുകൾ നടത്തുന്നുണ്ട്. വഴിയോരത്തെ പച്ചക്കറിവിൽപനക്കാർപോലും ലളിതമായ ക്യുആർ കോഡ് ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാടു നടത്തുന്നു.

അതേസമയം, ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ അടിത്തറ, ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴിൽ ശാന്തമായും സ്ഥിരമായും കെട്ടിപ്പടുത്തു. ഭാരത്‌നെറ്റ് പോലുള്ള പദ്ധതികൾ രണ്ടുലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിലേക്ക് ബ്രോഡ്‌ബാൻഡ് കൊണ്ടുവന്നു. അതേസമയം, കടലാസ്‌രഹിത, സമ്പർക്കരഹിത സേവനങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ സ്റ്റാക്കിനായി. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രാപ്യമാക്കാൻ ഡിജിലോക്കർ സഹായിച്ചു.

കൂടാതെ പ്രധാനപ്പെട്ട രേഖകൾ എവിടെ നിന്നും സാക്ഷ്യപ്പെടുത്താൻ ഇ-സൈൻ വഴിയൊരുക്കി. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തടസരഹിത-കടലാസ്‌രഹിത-സമ്പർക്കരഹിത വിമാനയാത്ര പ്രാപ്തമാക്കുന്ന മുൻനിര സംരംഭമാണ് ഡിജിയാത്ര. വികേന്ദ്രീകൃത തിരിച്ചറിയൽ സംവിധാനങ്ങളിലൂടെ ഡേറ്റ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വേഗതയേറിയ ചെക്ക്-ഇൻ, മെച്ചപ്പെട്ട യാത്രാനുഭവം, മെച്ചപ്പെട്ട വിമാനത്താവള കാര്യക്ഷമത എന്നിവയും ഇതുറപ്പാക്കുന്നു. ഇന്ത്യൻ വ്യോമയാന ഭാവിക്ക് അനുയോജ്യവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ പ്രധാന ചുവടുവയ്പ്പാണിത്. ഇവ വെറും ആപ്പുകൾ മാത്രമായിരുന്നില്ല, മറിച്ച് അവ ഡിജിറ്റൽ റിപ്പബ്ലിക്കിന്റെ നിർമാണഘടകങ്ങളായിരുന്നു.

ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) ആരംഭിച്ചതോടെ ഡിജിറ്റൽ ഭരണനിർവഹണത്തിന്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. പൊതുസംഭരണത്തിൽ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനായി രൂപകൽപന ചെയ്‌ത GeM, 1.6 ലക്ഷത്തിലധികം ഗവണ്മെന്റ് ‌ഉപയോക്താക്കളെ 22 ലക്ഷത്തിലധികം വിൽപനക്കാരുമായി കൂട്ടിയിണക്കി. ഇതിൽ വനിതാസംരംഭകരും MSME-കളും ഇതിൽ ഉൾപ്പെടുന്നു. രാജസ്ഥാനിൽ നിന്നുള്ള ചെറിയ കരകൗശല വിൽപനക്കാരന്, മുമ്പ് സങ്കൽപ്പിക്കാൻ പോലുമാകാതിരുന്ന ഗവണ്മെന്റ് കരാറുകളിലേക്കുള്ള പ്രവേശനം ലഭിക്കാനിടയായി എന്നാണ് ഇതിനർഥം.

കൃഷിമേഖല, പലപ്പോഴും മാറ്റത്തെ പ്രതിരോധിക്കുന്നതായാണു കാണപ്പെട്ടിരുന്നത്. എന്നാൽ, കാർഷികരംഗവും ഡിജിറ്റൽ സങ്കേതങ്ങൾ സ്വീകരിക്കാൻ തുടങ്ങി. പിഎം- കിസാൻ പോലുള്ള സംവിധാനങ്ങൾ കർഷകർക്കുനേരിട്ട് വരുമാനപിന്തുണ ഉറപ്പാക്കി. സംസ്ഥാനങ്ങളിലുടനീളമുള്ള കാർഷിക കമ്പോളങ്ങളെ ഇ-നാം കൂട്ടിയിണക്കി. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ ഇത് സഹായിച്ചു. ഏതൊക്കെ വിളകൾ വളർത്തണമെന്നും ഭൂമിയിൽ എന്ത് പോഷകങ്ങൾ ചേർക്കണമെന്നും മനസിലാക്കാൻ ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡ് അവരെ സഹായിച്ചു. ഝാർഖണ്ഡിലെ ഗ്രാമീണമേഖലയിൽ, പ്രാദേശിക സംരംഭകർ നടത്തുന്ന പൊതുസേവനകേന്ദ്രങ്ങൾ (CSC) ഡിജിറ്റൽ ജീവരേഖയായി മാറി. ടെലിമെഡിസിൻ മുതൽ ബാങ്കിംഗ്-നൈപുണ്യവികസന പരിപാടികൾവരെയുള്ള സേവനങ്ങൾ ഇതിൽ ലഭിക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്കുള്ള വലിയ പരീക്ഷണമായിരുന്നു മഹാമാരി. അതിൽ വിജയം വരിക്കാൻ നമുക്കായി. സ്കൂളുകൾ അടച്ചതോടെ, 'ദീക്ഷ', 'സ്വയം' പോലുള്ള സംവിധാനങ്ങൾ പഠനം നിലയ്ക്കില്ലെന്ന് ഉറപ്പാക്കി. ഇന്ത്യയിലുടനീളമുള്ള അദ്ധ്യാപകർ തയ്യാറാക്കിയ ഉള്ളടക്കം ലഡാക്കിലെയും കേരളത്തിലെയും കുട്ടികൾക്ക് ഒരുപോലെ പ്രാപ്യമാകും. അതോടൊപ്പം, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യവും രൂപപ്പെട്ടു. പൗരന്മാർക്ക് അവരുടെ ആരോഗ്യരേഖകൾ ഡിജിറ്റൽ തിരിച്ചറിയൽ കാർഡുവഴി പ്രാപ്യമാക്കാൻ അനുവദിക്കുകയും ആശുപത്രികളിലും സംസ്ഥാനങ്ങളിലും തടസമില്ലാത്ത അനുഭവം സൃഷ്ടിക്കുകയും ചെയ്തു.

വാണിജ്യവും നിശബ്ദ വിപ്ലവത്തിനു സാക്ഷ്യം വഹിച്ചു. DPIIT-യുടെ ഉദ്യമമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC), ഇപ്പോൾ ചെറുകിട പലചരക്കുകടകളെയും കൈത്തറി നെയ്ത്തുകാരെയും ഇ-കൊമേഴ്‌സ് ഭീമന്മാരുമായി മത്സരിക്കാൻ പ്രാപ്തമാക്കുന്നു. ഡിജിറ്റൽ കൊമേഴ്‌സിന്റെ പ്രവർത്തനങ്ങൾ വിഭജിച്ച്, ചെറുകിട കച്ചവടക്കാർക്ക് ലോജിസ്റ്റിക്‌സ്, പണമിടപാടുകൾ, ഉപഭോക്തൃ പ്രതികരണ സംവിധാനങ്ങൾ എന്നിവ എളുപ്പത്തിൽ പ്രാപ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കി, ONDC മത്സരരംഗത്ത് തുല്യത കൈവരുത്തുന്നു.

മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായം എന്നിവയെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ, ഡിജിറ്റൽ പൊതുവിഭവങ്ങൾ പരസ്പരം മികച്ച രീതിയിൽ പ്രവർത്തിക്കാവുന്നതും, ഉൾക്കൊള്ളുന്നതും, വിപുലീകരിക്കാവുന്നതുമാണെന്ന് നിതി (NITI) ഉറപ്പാക്കി. ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, നിർമ‌ിതബുദ്ധി അധിഷ്ഠിത ഭരണനിർവഹണം, വികേന്ദ്രീകൃത വാണിജ്യം, അവസാനത്തെ വ്യക്തിയിലേക്കും എത്തിച്ചേരാൻ കഴിയുന്ന ബഹുഭാഷാ-മൊബൈൽ-ഡിജിറ്റൽഫസ്റ്റ് സേവനങ്ങൾ എന്നിങ്ങനെ പുതിയ അതിർത്തികൾ ഉയർന്നുവരുന്നു.

എന്നാൽ ഈ വിജയഗാഥ ഗവൺമെന്റിന്റേതു മാത്രമല്ല. മാറ്റം സ്വീകരിച്ച ദശലക്ഷക്കണക്കിനു പൗരന്മാരുടെയും, ഡിജിറ്റൽ പാളങ്ങളിൽ പടുത്തുയർത്തിയ സംരംഭകരുടെയും, സേവനവിതരണം പുനർവിചിന്തനംചെയ്ത പ്രാദേശിക നേതാക്കളുടെയും നാടിന്റെ കഥ കൂടിയാണ്. ഇന്ത്യയുടെ ഡിജിറ്റൽ ദശകം സാങ്കേതികവിദ്യയെക്കുറിച്ചു മാത്രമുള്ളല്ല മറിച്ച് ഒരു പരിവർത്തനത്തിന്റേതുകൂടിയാണ്. കഥ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAO INDERJITH SINGH, DIGITAL INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.