ബിഗ് ബോസിലെ കുലപുരുഷൻ അഭിഷേകാണെന്ന് മുൻ മത്സരാർത്ഥിയും സോഷ്യൽ മീഡിയ താരലുമായ രേണു സുധി. ലക്ഷ്മിയാണ് അവിടത്തെ കുലസ്ത്രീയെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു സുധി.
ബിഗ് ബോസിലെ ഏറ്റവും വേസ്റ്റ് പ്ലെയർ താനായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. 'എവിക്ടായോ എവിക്ടായില്ല, വോട്ടുണ്ടോ വോട്ടുണ്ട്, ഒരു പ്രയോജനവുമില്ലാതെ തിരിച്ചുവന്നത് ഞാനല്ലേ. പ്ലെയറായി വേസ്റ്റായി തോന്നിയത് എന്നെത്തന്നെയാണ്.'- രേണു പറഞ്ഞു.
നൂറയേയും ആദിലയേയും വീട്ടിൽ കയറ്റാൻ കൊള്ളരുതാത്തവരാണെന്ന് ലക്ഷ്മി പറഞ്ഞതിനെയും രേണു വിമർശിച്ചു. 'ഒരിക്കലും അങ്ങനെ പറയരുത്. അത് തെറ്റാണ്. അതവിടെ സംസാരവിഷയമായിരുന്നു. ചേച്ചി വീട്ടിൽ ചെല്ലുമ്പോൾ നൂറ ആദിലയുടെ ആരാണെന്ന് റിതപ്പൻ ചോദിച്ചാൽ ചേച്ചിയെന്ത് പറയുമെന്ന് എന്നോട് നൂറ ചോദിച്ചിരുന്നു. പാർട്‌ണേഴ്സാണെന്ന് പറയുമെന്ന് ഞാൻ മറുപടി കൊടുത്തു. അതിനകത്ത് എന്താ തെറ്റ്. അത് അവരുടെ സന്തോഷം. അവരെ വീട്ടിൽ കയറ്റാൻ കൊള്ളത്തില്ലെന്നൊന്നും പറയരുത്. എനിക്ക് അവരെ വ്യക്തിപരമായി ഇഷ്ടമാണ്. സന്തോഷത്തോടെ അവർ നൂറ് കൊല്ലം ജീവിക്കട്ടെ. ലക്ഷ്മി പറയുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല.'- രേണു സുധി പറഞ്ഞു.
ലക്ഷ്മിയുടെ പരാമർശത്തെ അവതാരകൻ കൂടിയായ മോഹൻലാൽ രൂക്ഷമായി വിമർശിച്ചിരുന്നു. അവരെ താൻ തന്റെ വീട്ടിൽ കയറ്റുമല്ലോയെന്ന മോഹൻലാലിന്റെ വാക്കുകൾ നിറകൈയോടെയായിരുന്നു പ്രേക്ഷകരിൽ ഭൂരിഭാഗവും സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |