തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് നേതൃത്വത്തിൽ കേരള കാർഷിക സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കേരള കാർഷിക സർവകലാശാല ഫീസ് വർദ്ധന പിൻവലിക്കുക,
സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, സമരം ചെയ്ത വിദ്യാർത്ഥികളിൽ നിന്നും പിഴയീടാക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി കെ.എ. അഖിലേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കാർഷിക സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മെഹറിൻ സലിം, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി. പ്രദീപ് കുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാററേരി എന്നിവർ സംസാരിച്ചു. അനന്തകൃഷ്ണൻ പാലാഴി, കെ.എം. അഭിജിത്ത്, ടി.എ. അനജ്, പി.വി. വിഘ്‌നേഷ്, സഫർ നാരായണൻ, ഇത്തിഷാം, അഭയ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തെ തുടർന്ന് നേതാക്കളടക്കം പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |