തൃശൂർ: ശ്രീനാരായണ ഗുരുവിന്റെ സ്മരണ നിലനിറുത്തുന്നതിന് തൃശൂർ നഗരമദ്ധ്യത്തിൽ ഉചിതമായ സ്ഥലത്ത് ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കണമെന്ന് ശ്രീനാരായണ ധർമ്മ പരിഷത്ത് തൃശൂർ ജില്ലാ വാർഷിക പൊതുയോഗം തൃശൂർ കോർപ്പറേഷനോടും സാംസ്‌കാരിക വകുപ്പിനോടും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയൻതോപ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി മനോജ് അയ്യന്തോൾ, ശിവദാസ് മങ്കുഴി, അജിത സന്തോഷ്, പി.വി.പ്രകാശൻ, ഷാജി തൈളപ്പിൽ, ശോഭന രാജു തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദേവ സമാധി ദിനമായ സെപ്തംബർ 21ന് രാവിലെ ശിവഗിരിമഠം ആസ്ഥാനമായുള്ള ഗുരുധർമ്മ പ്രചാരണ സഭയുമായി സംയുക്തമായി കൂർക്കഞ്ചേരിയിൽ സമാധി ആചരിക്കുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |