അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് കുറയുന്നത് ഓസ്ട്രേലിയൻ സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.നിലവാരം കുറഞ്ഞ സ്വകാര്യ കോളജുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് മൂലം ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് വർഷം തോറും ഏകദേശം 350 കോടി രൂപ (AU$355 മില്യൺ) നഷ്ടം സംഭവിക്കുന്നു.ഇതിന് പുറമെ വിലക്കയറ്റം, നിയമാനുസരണച്ചെലവുകൾ,തദ്ദേയശീയരുടെ കുറഞ്ഞ അഡ്‌മിഷൻ,വിദേശ വിദ്യാർത്ഥികളെ കുറയ്ക്കുന്ന സർക്കാർ നയങ്ങൾ എന്നിവയും സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു.
Study move എന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം,കൊവിഡിന് ശേഷമുള്ള കാലത്ത് വിദേശ ബിരുദ വിദ്യാർത്ഥികളുടെ ''നിലനിൽപ്പ് നിരക്ക് ""(Retention rate) കുത്തനെ താഴ്ന്നതുകൊണ്ടാണ് വലിയ നഷ്ടം സംഭവിച്ചത്.2023ൽ മാത്രം ഏകദേശം 355 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ വരുമാനം സർവകലാശാലകൾക്ക് നഷ്ടമായി.
2022ലെ കണക്കുകൾ പ്രകാരം,വെറും 13 സർവകലാശാലകൾക്കാണ് 90%ത്തിലധികം നിലനിൽപ്പ് നേടാനായത്.മുൻവർഷം 28 സർവകലാശാലകൾക്ക് ആ നിലവാരം കൈവരിച്ചിരുന്നു.സ്വകാര്യ കോളജുകൾ കുറഞ്ഞ ഫീസിന് (ഏകദേശം AU$15,000) പഠനം നൽകുമ്പോൾ,സർവകലാശാലകൾ ശരാശരി AU$35,000 ഈടാക്കുന്നു.അതിനാലാണ് വിദ്യാർത്ഥികൾ മാറിപ്പോകുന്നത്.നിലനിൽപ്പ് ശരാശരി 90%-ൽ നിന്നും 82% ലേക്ക് താഴ്ന്നു.10,000-ത്തോളം വിദ്യാർത്ഥികൾ തിരികെ വന്നില്ല.
ഫെഡറേഷൻ സർവകലാശാലയുടെ വിദേശ ബിരുദ വിദ്യാർത്ഥികളുടെ നിലനിൽപ്പ് 2021ലെ 90%ൽ നിന്ന് 2022ൽ 51%ലേക്ക് ഇടിഞ്ഞു.സെൻട്രൽ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ അത് 81%ൽ നിന്ന് 33%ലേക്ക് ഇടിഞ്ഞു.ചില സർവകലാശാലകൾ പ്രത്യേക ഇടപെടലുകൾ നടത്തിയതോടെ നിലനിൽപ്പ് മെച്ചപ്പെട്ടിട്ടുണ്ട്. ഫെഡറേഷൻ 2024ൽ 96% വരെ ഉയർത്താനായതായി അവരുടെ കണക്കുകൾ പറയുന്നു.Group of Eight അംഗങ്ങളായ പ്രമുഖ സർവകലാശാലകൾക്കും,സിഡ്‌നി ടെക്നോളജി സർവകലാശാല,കർട്ടിൻ,RMIT, വോള്ളോംഗോങ്ങ് തുടങ്ങിയവയ്ക്കും 90%ത്തിനു മുകളിലാണ് എൻറോൾമെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |