തൃശൂർ: കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയോട് വിശദീകരണം തേടി വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് നസീബ് എ.അബ്ദുൾ റസാഖ്. വിദ്യാർത്ഥി നേതാക്കളെ കൊടുംകുറ്റവാളികളെപ്പോലെ കോടതിയിൽ കൊണ്ടുവന്ന നടപടി വിവാദമായിരുന്നു. വടക്കാഞ്ചേരി എസ്.എച്ച്.ഒയായിരുന്ന യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിദ്യാർത്ഥികളെ കോടതിയിലെത്തിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രിയോടെ ഷാജഹാനെ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി ശ്രീജിത്ത് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി അണിയിച്ചതിനുള്ള അച്ചടക്ക നടപടിയല്ല സ്ഥലംമാറ്റമെന്നാണ് കമ്മിഷണറുടെ വിശദീകരണം. ക്രമസമാധാനപാലനത്തിലും സ്റ്റേഷൻ ഹൗസ് ഓഫീസർ എന്ന നിലയിലും മോശമായതിനാലാണ് ഷാജഹാനെ മാറ്റിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |