തിരുവനന്തപുരം: ആരോഗ്യമേഖലയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ ചെലവഴിച്ച തുകയുടെയും പദ്ധതികളുടെയും കണക്കുകൾ നിരത്തി സംവാദത്തിന് തയ്യാറാണോയെന്ന് പ്രതിപക്ഷ നേതാവിനെ നിയമസഭയിൽ വെല്ലുവിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിൽ പഞ്ഞിപോലും ലഭിക്കാത്ത സാഹചര്യമാണെന്നും ശസ്ത്രക്രിയയ്ക്ക് സൂചിയും നൂലുമടക്കം രോഗികൾ വാങ്ങേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചോദ്യോത്തര വേളയിൽ ആരോപിച്ചിരുന്നു.
ജില്ലാ ആശുപത്രികളിലെ ബോർഡ് മാറ്റി മെഡിക്കൽ കോളേജിന്റെ ബോർഡ് വയ്ക്കുകയാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചെയ്തതെന്ന മന്ത്രിയുടെ പരാമർശം വാസ്തവവിരുദ്ധമാണ്. മെഡിക്കൽ കോളേജുകളിലെ നിലവിലെ അവസ്ഥ ചോദിക്കുമ്പോൾ മന്ത്രി 10 വർഷം മുമ്പുള്ള കണക്കാണ് പറയുന്നതെന്നും അങ്ങനെയെങ്കിൽ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് എക്സ്റേ യൂണിറ്റുകൾ പോലും ഉണ്ടായിരുന്നില്ലെന്നും സതീശൻ പറഞ്ഞു.ഇതോടെയാണ് രണ്ടു സർക്കാരുകളുടെ കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷനേതാവിനെ ആരോഗ്യമന്ത്രി വെല്ലുവിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |