കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊക്കെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. അത്തരത്തിൽ ഒരു കൊച്ചുപെൺകുട്ടി ഡാൻസ് ചെയ്യുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നേഹ ഭാസിന്റെ ജനപ്രിയ ഗാനമായ 'ജുട്ടി മേരി' എന്ന ഗാനത്തിനാണ് കൊച്ചുമിടുക്കി ചുവടുവയ്ക്കുന്നത്.
ക്ലാസ് റൂമിൽ നിന്നാണ് പെൺകുട്ടി മനോഹരമായി ഡാൻസ് ചെയ്യുന്നത്. കുട്ടിയുടെ നൃത്താദ്ധ്യാപകനും നൃത്തസംവിധായകനുമായ ദേവ് ഛേത്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഡാൻസ് ചെയ്യുമ്പോഴുള്ള പെൺകുട്ടിയുടെ മുഖഭാവവും വളരെ ക്യൂട്ടാണ്.
'ക്ലാസിൽ ഒരു പാട്ട് പ്ലേ ചെയ്തു. തന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കാതെയാണ് കുട്ടി നൃത്തം ചെയ്യുന്നത്. അവളുടെ ആത്മവിശ്വാസം + ഭംഗിയുള്ള ഭാവങ്ങൾ = ശുദ്ധമായ മാജിക്' എന്ന അടിക്കുറിപ്പോടെയാണ് ഛേത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |