ആലപ്പുഴ: കൊലപാതകശ്രമം ഉൾപ്പടെയുള്ള അടിപിടി കേസുകളിൽപ്പെട്ട് ഒളിവിലായിരുന്ന പ്രതി കുത്തിയതോട് പൊലീസിന്റെ പിടിയിലായി. കണ്ണൂർ അയനിക്കാട് ആവിത്താര വീട്ടിൽ ഷിജേഷാണ് (പാമ്പ് ഷിജേഷ്-35) പിടിയിലായത്. കണ്ണൂർ പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസിലെ പ്രതിയായ ഷിജേഷ് കോടതിയിൽ ഹാജരാകാതെ പലസ്ഥലങ്ങളിലായി ഒളിവിൽകഴിയുകയായിരുന്നു. തുറവൂർ ഭാഗത്ത് കണ്ണൂർ സ്വദേശിയായ ഒരാൾ താമസിക്കുന്നതായി സി.ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയെ പയ്യോളി പൊലീസിന് കൈമാറി .
കുത്തിയതോട് സി.ഐ അജയ മോഹൻ, സി.പി.ഒ വിജേഷ്, അമൽരാജ്, പ്രവീൺ, ആൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |