ചേർത്തല: ബാംഗളൂരുവിൽ നിന്നെത്തിക്കുന്ന എം.ഡി.എം.എ, ജില്ലയിൽ ചില്ലറ വിൽപ്പന നടത്തിവന്ന യുവാക്കൾ ചേർത്തല പൊലീസിന്റെ പിടിയിലായി. കായംകുളം കൃഷ്ണപുരം പഞ്ചായത്ത് നെടുംപുരയിടത്തിൽ രതീഷ് (34), കരുനാഗപ്പളളി കുലശേഖരമംഗലം മൂപ്പന്റേയത് പടീറ്റതിൽ അഫ്സൽ (30) എന്നിവരാണ് പടിയിലായത്. കഴിഞ്ഞ ഏപ്രിൽ 5ന് വിൽപ്പനക്കായി എത്തിച്ച 98 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായിരുന്നു. ഈ കേസിലെ നാലും അഞ്ചും പ്രതികളാണ് രതീഷും അഫ്സലും. ഒന്നും രണ്ടും പ്രതികളായ സുഭാഷും,ഷംനാസും റിമാൻഡിലാണ്. മൂന്നാം പ്രതി വിദേശത്തേക്കു കടന്നതായാണ് സൂചന. റിമാൻഡിലുള്ളവരെ നേരത്തെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. സുഭാഷും ഷംനാസും ബാംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എം.ഡി.എം.എയാണ് രതീഷും അഫ്സലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കോളേജുകളിലും ഹോസ്റ്റലുകളിലും എത്തിച്ചിരുന്നത്. സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ എസ്. സുരേഷ്‌കുമാർ,സി.പി.ഒമാരായ സതീഷ്,സുധീഷ്,അജയ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരേയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |