കടയ്ക്കാവൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ലഹരിക്കച്ചവടവും ഗുണ്ടാവിളയാട്ടവും പെരുകിയതായി പരാതി.കഴിഞ്ഞ ദിവസം രാത്രി മീരാൻകടവ് പാലത്തിന് താഴ്വശത്ത് ഗുണ്ടകൾ കടയ്ക്കാവൂർ ചമ്പാവ് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. ട്രാൻസ്പോർട്ട് ബസ് ജീവനക്കാരെ അഞ്ചുതെങ്ങ് ജംഗ്ഷനിലിട്ട് മർദ്ദിച്ച സംഭവവും അടുത്തിടെയുണ്ടായി. മയക്കുമരുന്ന്,വ്യാജമദ്യം,വ്യാജ അരിഷ്ടം എന്നിവയുടെ ഉപയോഗവും വില്പനയും ഇവിടെ സുലഭമാണ്. എക്സെെസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഈ അടുത്തിടെ മൂലെെത്തോട്ടത്ത് മയക്കുമരുന്നുമായി യുവാവിനെ സിവിൽ പൊലീസുകാർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അഞ്ചുതെങ്ങ്, മീരാൻകടവ്,മൂലെെത്തോട്ടം,രണ്ടാം പാലം എന്നീ സ്ഥലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പൊലീസും എക്സെെസും സംയുക്തമായി ലഹരിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |