പനമരം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പനമരം പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കണ്ണൂർ, കൂത്താളി, അത്തായക്കുന്ന് സ്വദേശിയായ നവാസ് മൻസിലിൽ മുജീബി (37) നെയാണ് കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നടവയൽ ജുമാ മസ്ജിദിൽ അതിക്രമിച്ചു കയറി ഉസ്താദിന്റെ റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി സി.സി.ടി.വിയുടെ അനുബന്ധ ഉപകരണങ്ങൾ നശിപ്പിക്കുകയും നേർച്ചപ്പെട്ടി പൊളിച്ച് 8000 രൂപ കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ജില്ലയ്ക്ക് അകത്തും പുറത്തുമായി മോഷണം, ആൾമാറാട്ടം, ദേഹോപദ്രവം തുടങ്ങി പത്തിൽ കൂടുതൽ കേസുകളിൽ ഇയാൾ പ്രതിയുമാണ്. സി.സി.ടി.വികൾ നിരീക്ഷിച്ചും മറ്റു ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലുമാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.ജി. രാംജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ റഹീം, സിവിൽ പൊലീസ് ഓഫീസർ ഇബ്രാഹിംക്കുട്ടി തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |