കണ്ണൂർ: ബാറിൽ ഓടക്കുഴൽ വച്ചതിനുശേഷം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വച്ചതിനുശേഷം ചിത്രമെടുത്ത് അടിക്കുറിപ്പോടുകൂടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് വിവാദ പോസ്റ്റ് പങ്കുവച്ചത്.
'ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ശ്രദ്ധയിപ്പെട്ട പൊലീസ് കേസെടുക്കുകയായിരുന്നു. കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |