തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 1500 കോടി രൂപ കൂടി വായ്‌പയെടുക്കുന്നതോടെ ഗുണഭോക്താക്കൾക്ക് തുടർഗഡുക്കൾ തടസമില്ലാതെ നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ ആറു ലക്ഷം പേർക്ക് വീടുറപ്പാക്കും. 2017 മുതൽ ഇതുവരെ 4,62,412 പേർക്ക് വീട് നിർമ്മിച്ചു. 5,95,536 പേരാണ് കരാറൊപ്പിട്ടത്. ലൈഫിൽ കേന്ദ്രവിഹിതം 48000 രൂപ മാത്രമാണ്. വീടു നിർമ്മാണത്തിന് 1.35 ലക്ഷം രൂപയാണ് കേന്ദ്രം കണക്കാക്കുന്നത്. രാജ്യത്ത് കൂടുതൽ പണം നൽകുന്നത് കേരളത്തിലാണ്. ഇതുവരെ ലൈഫിൽ 18,885 കോടി രൂപ ചെലവഴിച്ചു. ഇതിൽ 2080 കോടി മാത്രമാണ് കേന്ദ്രവിഹിതം. 16000 കോടിയും സംസ്ഥാനം കണ്ടെത്തിയതാണ്. സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ നാലു ലക്ഷമെന്ന വിഹിതം കൂട്ടാനാവില്ലെന്നും പി.സി. വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. ലൈഫിലെ സഹായം ഏഴ് ലക്ഷമാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |