ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ ജനങ്ങൾക്ക് അവസരം. മോദിയുടെ ജന്മദിനമായ ഇന്നലെ സമ്മാനങ്ങളുടെ ഓൺലൈൻ ലേലം തുടങ്ങി. സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ടിൽ ലേലം ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച 1300ലേറെ പുരസ്‌കാരങ്ങളാണുള്ളത്. പൊതുജനങ്ങൾക്ക് കാണാനും ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാനും അവസരമുണ്ട്. പി.എം മെമെന്റോസ് എന്ന വെബ്‌സൈറ്റിലൂടെയാണ് ഓൺലൈൻ ലേലം. ഒക്ടോബർ രണ്ട് വരെ തുടരും.
കേരളത്തിൽ നിന്നുള്ളവയും
1.03 കോടി രൂപ വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്
5.5 ലക്ഷം രൂപ മൂല്യമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമുണ്ട്
ജമ്മു കാശ്മീരിൽ നിന്നുള്ള പശ്മിന ഷാൾ, തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള രോഗൻ ആർട്ട് വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ
കേരള ഗവർണർ സമ്മാനിച്ച കഥകളി ശിൽപമടക്കം കേരളത്തിൽ നിന്ന് ലഭിച്ച 14 പുരസ്‌കാരങ്ങൾ
'നമാമി ഗംഗ" പദ്ധതിക്ക്
ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗാനദി സംരക്ഷിക്കുന്നതിനുള്ള 'നമാമി ഗംഗ" പദ്ധതിയിലേക്കാണ് നൽകുന്നത്. 2019 മുതൽ എല്ലാ വർഷവും നടത്തുന്ന ലേലത്തിലൂടെ ഇതുവരെ 50 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |