പരാമർശം നീക്കാൻ
സർക്കാരിന്റെ ഹർജിയും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളി തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ നൽകിയ ഹർജിയിൽ മുൻ എം.എൽ.എ പി.വി. അൻവറിനെ ഹൈക്കോടതി കക്ഷിചേർത്തു. വിജിലൻസ് കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കാനായി സർക്കാരും ഹർജി ഫയൽ ചെയ്തു. 25ന് പരിഗണിക്കും.
വിജിലൻസ് കോടതി ഉത്തരവിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഒരാഴ്ചകൂടി തുടരും.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിഷയം പരിഗണിച്ചപ്പോൾ അൻവറിനെ കക്ഷിചേർക്കുന്നതിനെ സർക്കാർ എതിർത്തില്ല. എന്നാൽ, അനുവദിക്കരുതെന്നും കേസുമായി ബന്ധമില്ലാത്ത കക്ഷിയാണ് അൻവറെന്നും അജിത്കുമാർ വാദിച്ചു.
അജിത്കുമാർ പദവി ദുരുപയോഗം ചെയ്ത് വലിയ അഴിമതി നടത്തിയെന്നാരോപിച്ച് താൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിലാണ് വിജിലൻസ് അന്വേഷണമുണ്ടായതെന്ന് അൻവർ വാദിച്ചു. വിചാരണക്കോടതി വിധിയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. അതിനാൽ തന്റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടു. അജിത്‌കുമാർ ഏഴ് ദിവസത്തിനകം എതിർസത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |