ഇടുക്കി : ശുചിത്വോത്സവം 2025 സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സോക്കർ സ്‌കൂൾ തൊടുപുഴയുമായി സഹകരിച്ച് 23 ന് തൊടുപുഴയിൽ ഇ ജില്ലാതല ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏകദിന ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്‌കൂൾ ഫുട്‌ബോൾ ടീമുകൾ രജിസ്‌ട്രേഷനും മറ്റു വിശദാംശങ്ങൾക്കുമായി 9747352843 എന്ന നമ്പറിൽ ബന്ധപ്പെടുക. 19 ന് വൈകിട്ട് അഞ്ചു മണി വരെയാണ് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 14വയസ്. വിജയികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി എന്നിവ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |