തിരുവനന്തപുരം: പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. രണ്ടുപേരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |