ന്യൂഡൽഹി: പണം ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും ഇ-സ്പോർട്സ്, ഓൺലൈൻ സോഷ്യൽ ഗെയിമുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന നിയമം ഒക്‌ടോബർ ഒന്നുമുതൽ നിലവിൽ വരും. ഇതിന് മുന്നോടിയായി ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ ബന്ധപ്പെട്ടവരുമായി നിരവധി ചർച്ചകൾ നടത്തിയെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഒക്ടോബർ ഒന്നിന് മുൻപ് വ്യവസായ പ്രതിനിധികളുമായി ഒരു റൗണ്ട് കൂടി ചർച്ച നടത്തും. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ, പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലിന് ആഗസ്റ്റ് 22 ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |