കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒന്നാം ബാച്ച് മൂന്നാം സെമസ്റ്റർ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. യു.ജി മലയാളം, ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സംസ്കൃതം എന്നീ ഫലമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
യു.ജി, പി.ജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 11മുതൽ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 11മുതൽ ആരംഭിക്കും.
നാലാം സെമെസ്റ്റർ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2022 അഡ്മിഷൻ), ഒന്നാം സെമെസ്റ്റർ പി.ജി.സപ്ലിമെന്ററി
(2022 അഡ്മിഷൻ),ഒന്നാം സെമസ്റ്റർ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2024 ജൂലായ് അഡ്മിഷൻ), ഒന്നാം സെമസ്റ്റർ യു.ജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2023 ജൂലായ് അഡ്മിഷൻ), ഒന്നാം സെമെസ്റ്റർ പി.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2023 ജൂലായ് അഡ്മിഷൻ) എന്നിവയാണ് നടക്കുന്നത്. അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ ഈ മാസം 26വരെയും 210 രൂപ പിഴയോടെ 30വരെയും 525 രൂപ അധിക പിഴയോടെ അടുത്തമാസം 3വരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് www.sgou.ac.in OR erp.sgou.ac.in വഴി സമർപ്പിക്കാം. ഫീസ്, പരീക്ഷാ തീയതി, സമയം, പരീക്ഷാ ടൈംടേബിൾ, പരീക്ഷാകേന്ദ്രം, ലിസ്റ്റ് വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.
എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ ഒക്ടോബർ 6മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തണം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |