കൊച്ചി: കാക്കനാട് സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിനാണ് (27) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
2024ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് യുവതിക്ക് വിവാഹവാഗ്ദാനം നൽകി അടുപ്പത്തിലായി. ആഡംബര കാറുകളുടെ ബിസിനസാണെന്നും വിശ്വസിപ്പിച്ചു. ബിസിനസിൽ നിക്ഷേപിച്ച് വലിയ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പലപ്പോഴായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തൃക്കാക്കര എസ്.എച്ച്.ഒ കിരൺ സി.നായർ, സി.പി.ഒ സുജിത്ത് ഗുജറാൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |