പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ ശാഖാ നേതൃസംഗമങ്ങൾ നടത്തുന്നത് ആദ്യമായാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ,പന്തളം യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ശാഖ നേതൃ സംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷങ്ങൾകൊണ്ട് സംഘടന വളർന്നു. ആർ . ശങ്കറിന് ശേഷമുള്ള കാലത്ത് കാര്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് 130 വിദ്യാഭ്യാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി യോഗത്തിനും എസ്. എൻ. ട്രസ്റ്റിനുമായി നേടിയെടുക്കുവാൻ കഴിഞ്ഞു. പ്രാതിനിധ്യ വോട്ടവകാശം 50 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. എസ്.എൻ.ഡി.പി യോഗത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും കോടതിയിൽ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |