തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024, 82/2024) തസ്തികകളിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലാ ഓഫീസുകളിലും 26 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 289/2024, 290/2024) തസ്തികയിലേക്ക് 25 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രസ്സ് മേക്കിംഗ് ) (കാറ്റഗറി നമ്പർ 642/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 22 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ മെയിൽ നഴ്സിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 39/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 23 രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ (എസ്.ഐ.യു.സി നാടാർ, ധീവര, പട്ടികജാതി, മുസ്ലിം, ഹിന്ദുനാടാർ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 449/2024, 450/2024, 784/2024 - 787/2024) തസ്തികയിലേക്ക് 25 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 45/2024), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (എൽ.എം) കേരള ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 197/2024), പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്) വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 436/2024), കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ കം മെക്കാനിക് (കാറ്റഗറി നമ്പർ 594/2024), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 746/2024) തസ്തികകളിലേക്ക് 26 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/എജീസ് ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് തുടങ്ങിയവയിൽ അസിസ്റ്റന്റ്/ആഡിറ്റർ (കാറ്റഗറി നമ്പർ 576/2024, 577/2024) തസ്തികയിലേക്ക് 27 ന് രാവിലെ 10 മുതൽ 11.50 വരെയും (പേപ്പർ 1), ഉച്ചയ്ക്കുശേഷം 1.30 മുതൽ 03.20 വരെയും (പേപ്പർ 2) ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |